സമൂഹമാധ്യമത്തിൽ യുവതിയെ ‘സുന്ദരി’ എന്ന് വിശേഷിപ്പിച്ചതിൻ്റെ പേരിൽ കോളജ് വിദ്യാർഥിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. സമൂഹമാധ്യമത്തിലെ യുവതിയുടെ ചിത്രം കണ്ട ശേഷം വിദ്യാർഥി അയച്ച സന്ദേശമാണ് പരാതിക്ക് ആധാരമായിരുന്നത്.

എന്നാൽ, സന്ദേശം ലഭിച്ച യുവതി ആദ്യം ‘നന്ദി’ അറിയിച്ച് മറുപടി നൽകിയ ശേഷമാണ് പിന്നീട് പൊലീസിൽ പരാതി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിദ്യാർഥിയുടെ സന്ദേശത്തെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പരാതിക്കാരിയുടെ പിതാവ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും, സന്ദേശങ്ങൾ അദ്ദേഹവും കണ്ടിരുന്നതായും കോടതി രേഖപ്പെടുത്തി. വിദ്യാർഥി ഉപയോഗിച്ച ഭാഷ ഇന്നത്തെ യുവതലമുറയുടെ ‘Gen Z’ ആശയവിനിമയ ശൈലിയുടെ ഭാഗമായാണ് കാണേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാർഥിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും ഉടൻ തിരിച്ചുനൽകാനും നിർദേശിച്ചു.

Related Posts