ബെംഗളൂരുവിലെ പൊതുഗതാഗതം കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) രണ്ട് പുതിയ റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ചു.

റൂട്ട് നമ്പർ ചക്ര-7 പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് സർവീസ് ആരംഭിച്ച് ചേതൻ സർക്കിൾ, കാലിക നഗർ, അന്ധ്രഹള്ളി, തിഗളാരപാളയ, മഞ്ജുശ്രീ ഗാർമെന്റ്സ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും പീനിയ സെക്കൻഡ് സ്റ്റേജിൽ തിരിച്ചെത്തുന്ന സർവീസാണ്.

അതേസമയം, ചക്ര-7എ സർവീസ് പീനിയ സെക്കൻഡ് സ്റ്റേജിൽ നിന്ന് ആരംഭിച്ച് മഞ്ജുശ്രീ ഗാർമെന്റ്സ്, തിഗളറപാളയ, അന്ധ്രഹള്ളി, കാലിക നഗർ എന്നിവിടങ്ങൾ വഴി ചേതൻ സർക്കിളിൽ അവസാനിക്കും.

വ്യവസായ മേഖലകളിലേക്കും പാർപ്പിട പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ജീവനക്കാർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിച്ചതെന്ന് ബിഎംടിസി അറിയിച്ചു.

Related Posts