കർണാടക മിൽക്ക് ഫെഡറേഷൻ്റെ (KMF) കീഴിലുള്ള ബെംഗളൂരു കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ നന്ദിനി ബ്രാൻഡിൻ്റെ നെയ്യിൻ്റെയും വെണ്ണയുടെയും ചില്ലറവില വർധിപ്പിച്ചു. പുതിയ നിരക്ക് ജൂലൈ 24 മുതൽ ബെംഗളൂരുവിലെ നന്ദിനി മിൽക്ക് പാർലറുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡിപ്പോകൾ, ഫ്രാഞ്ചൈസികൾ, ഉപഭോക്തൃ സ്റ്റോറുകൾ, സി.എസ്.ഡി കാന്റീനുകൾ എന്നിവിടങ്ങളിൽ പ്രാബല്യത്തിൽ വന്നു.

പുതിയ വിലപ്രകാരം ഒരു ലിറ്റർ നന്ദിനി നെയ്യ് സാഷെയുടെ വില 715രൂപ ആയി. ഒരു ലിറ്റർ ജാറിന് 735രൂപ, ഒരു ലിറ്റർ ടിന്നിന് 750രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. 500 മില്ലി നെയ്യ് സാഷെയുടെ വില 358രൂപ ആയും 200 മില്ലി സാഷെയുടെ വില 160രൂപ ആയും നിശ്ചയിച്ചു.

വെണ്ണയ്ക്കും വില വർധിപ്പിച്ചിട്ടുണ്ട്. 100 ഗ്രാം ഉപ്പുള്ള വെണ്ണയ്ക്ക് 70രൂപ, 500 ഗ്രാം ഉപ്പുള്ള വെണ്ണയ്ക്ക് 310രൂപ, 500 ഗ്രാം ഉപ്പില്ലാത്ത വെണ്ണയ്ക്ക് 330രൂപ എന്നിങ്ങനെയാണ് പുതിയ വില. കുടുംബ പായ്ക്ക് 80രൂപ ആയും നിശ്ചയിച്ചു.

പാൽ ശേഖരണം, ഉൽപ്പാദനം, സംസ്കരണം, ഗതാഗതം എന്നിവയുടെ ചെലവ് വർധിച്ചതാണ് വിലവർധനയ്ക്ക് കാരണമെന്ന് BAMUL അറിയിച്ചു. പുതുക്കിയ വില അടുത്ത ഉത്തരവ് വരുന്നതുവരെ തുടരുമെന്നും എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും പുതിയ നിരക്ക് കർശനമായി നടപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Related Posts