ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് വകുപ്പുതല നടപടിയിലേക്ക് നീങ്ങുന്നതായി സൂചന. സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ നിയമോപദേശം തേടിയ ഡിജിപി റവാഡ എ. ചന്ദ്രശേഖർ, അജിത് കുമാറിൽ നിന്ന് വിശദീകരണം ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

നിലവിൽ ബെവ്കോ എംഡിയായുള്ള അജിത് കുമാറിന് ഈ മാസം അവസാനത്തോടെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടിനീക്കം. സ്ഥാനക്കയറ്റത്തിന് മുമ്പ് തന്നെ ആഭ്യന്തരവകുപ്പ് നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

അതേസമയം, അജിത് കുമാറിൻ്റെ നിർദേശപ്രകാരം അന്വേഷണ റിപ്പോർട്ടിൽ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന രണ്ട് ഗ്രേഡ് എസ്.ഐമാർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ ആഭ്യന്തരവകുപ്പിൻ്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

Related Posts