കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി – പിതൃതർപ്പണം ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 3 മുതൽ 10 വരെ തിരുമേനി പാലക്കാട് മാത്തൂർ മന ജയറാം ശർമ്മ അവരുടെ മുഖ്യ കാർമികത്വത്തിൽ ഹൽസൂരു തടാകത്തിലെ കല്യാണി തീർത്ഥകരയിൽ നടക്കും.

ബലിക്ക് ആവശ്യമുള്ള എല്ലാ പൂജ സാധനങ്ങളും, പൂജ കഴിഞ്ഞുള്ള പ്രഭാത ഭക്ഷണവും ലഭിക്കും. പൂജാ കൂപ്പണുകൾ ബെംഗളൂരുവിലെ എല്ലാ കരയോഗം ഓഫീസുകളിലും ശേഷാദ്രിപുരത്തുള്ള കെ എൻ എസ് എസ് ആസ്ഥാന മന്ദിരത്തിലും ബലിതർപ്പണം നടക്കുന്ന സ്ഥലത്തും ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് +919448486802, +919886786515 ബന്ധപ്പെടുക.

Related Posts