താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി അറിയിച്ചു. കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സംഘടനയ്ക്ക് ഉടൻ തന്നെ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്നും, എന്നാൽ ആ കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പിഷാരടി പറഞ്ഞു. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം സംഘടനയിലെ പ്രമുഖരുമായി ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ടെന്നും, രാജിവച്ച അംഗങ്ങളെ വീണ്ടും ‘അമ്മ’യുടെ ഭാഗമാക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.