ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്നു കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം ചെയ്യും.
നിതിൻ നബീന് കേരളത്തിൽ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ. ബിജെപി അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന വികസിത കേരളം മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും.
‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെ ഭാവികേരള വികസനത്തിനുള്ള മാർഗരേഖയാണ് എൻഡിഎ പുറത്തിറക്കുന്നത്. എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് എന്നിവരും മാർഗ്ഗരേഖയെപ്പറ്റി ചടങ്ങിൽ സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ, ബിജെപി കേരളം പ്രഭാരി പ്രകാശ് ജാവദേക്കർ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.