ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് ബെംഗളൂരു ആനന്ദറാവു സർക്കിളിലെ ജെ.പി. ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാംപ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, നേതൃത്വ മികവ് വർധിപ്പിക്കൽ, ആനുകാലിക വിഷയങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ ക്യാംപിലെ വിവിധ സെഷനുകളിൽ ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും നേതൃത്വത്തിന് കൈമാറും.
പത്മഭൂഷൺ പുരസ്കാരം നേടിയ വെള്ളാപ്പള്ളി നടേശന് 28 നു 03 മണിക്ക് എസ്എൻഡിപി ബെംഗളൂരു യൂണിയൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ജൂൺ 28-ന് സമാപിക്കുന്ന ക്യാംപിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.