മുഹറം പ്രമാണിച്ചുള്ള പൊതുഅവധി തീയതിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കലണ്ടർ പ്രകാരം വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ മുഹറം ആചരണം വെള്ളിയാഴ്ചയിലായതിനാലാണ് അവധി ദിനം പുനർനിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ വ്യാഴാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാധാരണ പ്രവൃത്തി ദിനമായിരിക്കും.

പുതുക്കിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതുഅവധി ബാധകമായിരിക്കും. മുഹറം ആചരണത്തിൻ്റെ യഥാർത്ഥ തീയതി പരിഗണിച്ചാണ് അവധിയിൽ മാറ്റം വരുത്തിയതെന്ന് സർക്കാർ വ്യക്തമാക്കി.

Related Posts