ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെയും പൈ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു. ഇന്ദിര നഗർ ജീവൻ ഭീമ നഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിന്റെ ഉദ്ഘാടനം പൈ ഫൗണ്ടേഷൻ ട്രസ്റ്റി മീന രാജകുമാർ പൈ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
പൈ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത നോട്ടുപുസ്തകങ്ങൾ 250 കുട്ടികൾക്കാണ് നൽകിയത്. വർഷങ്ങളായി കർണാടകയിലും അയൽസംസ്ഥാനങ്ങളിലുമായി 2 ലക്ഷം വിദ്യാർത്ഥികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യുന്നത്. പൈ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ രാജ്കുമാർ പൈ, കാരുണ്യ ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂദനൻ കെ പി, സെക്രട്ടറി സിറാജ് എം കെ, ട്രസ്റ്റിമാരായ ഖാദർ മൊയ്ദീൻ, തമ്പാൻ കെ കെ, ഹുസൈൻ കെ ബി, സി കുഞ്ഞപ്പൻ, അഡ്വ.വാസുദേവൻ,ഡോ.രാജൻ, കാർത്യായനി രാജേന്ദ്രൻ, ദീപ വേലായുധൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബോർഡ് അംഗങ്ങളായ കെ ആർ രാജേന്ദ്രൻ, ദിനേശൻ, പ്രഹ്ളാദൻ, ഉണ്ണി, ശ്യാം, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.