ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തി. യുവതാരം ലമീൻ യമാലിൻ്റെയും മിഷേൽ ഒയാർസബാലിൻ്റെയും മിന്നുന്ന പ്രകടനമാണ് സ്പാനിഷ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.

മത്സരത്തിൻ്റെ പത്താം മിനിറ്റിൽ തന്നെ യമാൽ ഗോൾവല കുലുക്കി സ്പെയിനിന് ലീഡ് നൽകി. ആദ്യ മത്സരത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒയാർസബാൽ പിന്നീട് ഇരട്ടഗോളുകൾ നേടി ടീമിൻ്റെ വിജയം ഉറപ്പിച്ചു. മറ്റൊരു ഗോൾ കൂടി നേടിയ സ്പെയിൻ സൗദിക്ക് ഒരു ഘട്ടത്തിലും തിരിച്ചുവരാനുള്ള അവസരം നൽകിയില്ല.

ആദ്യ മത്സരത്തിൽ കേപ് വെർഡെയോട് സമനില വഴങ്ങിയതിൻ്റെ നിരാശ മാറ്റാനിറങ്ങിയ സ്പെയിൻ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ഉറുഗ്വെയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സൗദി അറേബ്യക്ക് സ്പാനിഷ് ആക്രമണങ്ങൾക്ക് മുന്നിൽ മറുപടി കണ്ടെത്താനായില്ല.

ഈ തകർപ്പൻ വിജയത്തോടെ സ്പെയിൻ നോക്കൗട്ട് പ്രതീക്ഷകൾ ശക്തമാക്കിയപ്പോൾ, സൗദി അറേബ്യയുടെ മുന്നേറ്റ സാധ്യതകൾക്ക് തിരിച്ചടിയായി.

…………………………………….

ഗ്രൂ​പ്പ് ജി​യി​ലെ ഇ​റാ​നും ബെ​ൽ​ജി​യ​വും തമ്മിലുള്ള മത്സരം സ​മ​നി​ല​യി​ൽ. 90 മി​നി​റ്റും ഇ​രു​ടീ​മു​ക​ളും പോ​ര​ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും വ​ല​കു​ലു​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ടീ​മു​ക​ളു​ടെ​യും ര​ണ്ടാ​മ​ത്തെ സ​മ​നി​ല​യാ​ണി​ത്.

ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ 67-ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യം താ​ര​ത്തി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചെ​ങ്കി​ലും ഇ​റാ​ൻ പ്ര​തി​രോ​ധ​ത്തെ വി​റ​പ്പി​ച്ച പ്ര​ക​ട​മ​നാ​യി​രു​ന്നു ബെ​ൽ​ജി​യ​ത്തി​ന്‍റേ​ത്. ആ​ക്ര​മ​ണ ഫു​ട്ബോ​ൾ ക​ഴ്ച​വ​ച്ച റൊ​മേ​ലു ലു​ക്കാ​ക്കു​വും കെ​വി​ൻ ഡി​ബ്രു​യി​നും ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡും ആ​ദ്യ 20 മി​നി​റ്റി​നു​ള്ളി​ൽ​ത​ന്നെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൽ സൃ​ഷ്ടി​ച്ചെ​ങ്ക​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.

അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കാ​തെ ഇ​റാ​നും ക​ളി​യി​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. 26-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫ്‌​സൈ​ഡാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ഗോ​ൾ നി​ഷേ​ധി​ച്ചു.

Related Posts