സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷനും റീവാല്യുവേഷനും അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ ഫലമാണ് പുറത്തുവിട്ടത്. ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിൻ്റെയും ഫലമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാം. കൂടാതെ results. digilocker. gov.in മുഖേനയും അപേക്ഷയുടെ നിലവിലെ സ്ഥിതിവിവരങ്ങൾ അറിയാൻ സാധിക്കും.
പുനർമൂല്യനിർണയ ഫലങ്ങൾ കാത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇത് ആശ്വാസകരമായ വാർത്തയായിരിക്കുകയാണ്.