ഝാർഖണ്ഡിലെ ധൻബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. രാംകനാലി ഒ.പി. പ്രദേശത്തിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കൽക്കരി ശേഖരിക്കുന്നതിനിടെ ഖനിയുടെ മുകൾഭാഗം തൊഴിലാളികൾക്ക് മേൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഖനിയിൽനിന്ന് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

അതേസമയം, അപകടസമയത്ത് ഖനിക്കുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്തി പുറത്തെടുക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related Posts