കേരള സമാജം നെലമംഗലയുടെ മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം 2026 ജൂൺ 21, ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ ബിൽമംഗല പ്ലാന്റ്ക് ഇന്റർനാഷണലിൽ നടക്കും. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം മലയാളം മിഷൻ കൺവീനർ ടോമി ആലുങ്കൽ നിർവഹിക്കും. മലയാളം മിഷൻ അധ്യാപകൻ ഷാജി അക്കിത്തടം ക്ലാസുകൾ നയിക്കും.

ക്വിസ് മത്സരവും, കലാപരിപാടികളും, 2025 വർഷത്തിലെ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളുടെ വിതരണവും, പഠനോപകരണങ്ങളുടെ വിതരണവും ഉണ്ടായിരിക്കുമെന്ന് കോഡിനേറ്റർ കെ.ആർ. സതീഷ് കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7337699071, 8050570195

Related Posts