മാക്കൂട്ടം ചുരം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന രോഹിത് (29) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ വീരാജ്പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം മാക്കൂട്ടം ചുരം പൊലീസ് ചെക്ക്‌പോസ്റ്റിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. കുടകിൽ ചെങ്കൽ ഇറക്കിയ ശേഷം കൂട്ടുപുഴയിലേക്ക് മടങ്ങുകയായിരുന്ന മിനി ലോറിയും രോഹിത് സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രോഹിതിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വീരാജ്പേട്ട സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts