ബാംഗ്ലൂർ കേരള സമാജം, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ നിഖാര ഡയഗ്നോസ്റ്റിക് സെന്ററിന് ഡയാലിസിസ് മെഷീൻ സമർപ്പിച്ചു. ഡോ.ലീല രാമചന്ദ്രൻ, രാമചന്ദ്രൻ ദമ്പതികളുടെ ഉദാരമായ സംഭാവനയിലൂടെയാണ് ഡയാലിസിസ് മെഷീൻ നൽകിയത്. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം., ജനറൽ സെക്രട്ടറി രജികുമാർ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. ലീല രാമചന്ദ്രനും രാമചന്ദ്രനും ചേർന്ന് ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ ചെയ്ത് സേവനത്തിനായി സമർപ്പിച്ചു.
ചടങ്ങിൽ കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ഖജാൻജി ജോർജ് തോമസ്, കൾച്ചറൽ കമ്മിറ്റി കൺവീനർ മുരളിധരൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സോണുകളിലെ ചെയർമാൻമാർ, കൺവീനർമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. അരുണ്‍ കുമാർ പ്രത്യേക പ്രഭാഷണം നടത്തി. വൃക്കരോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ഈ ഡയാലിസിസ് മെഷീൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.