മെെസൂര്‍ കേരള സമാജത്തിന്‍റെ ‘കുടുംബസംഗമം2K26’ ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ് നായര്‍, കണ്‍വീനര്‍ ഇക്ബാല്‍ മണലൊടി, സെക്രട്ടറി മുരളീധര മേനോന്‍, മുന്‍ പ്രസിഡണ്ട് ബാസ്റ്റ്യന്‍ ജോസഫ്, ഖജാന്‍ജി പോള്‍ ആന്‍റണി, ജോ.കണ്‍വീനര്‍ അനിരുദ്ധന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.

വെെകീട്ട് 5.30ന് തുടങ്ങിയ പരിപാടിക്ക് 10 മണിയോടെ സമാപിച്ചു. കോഴിക്കോട് റെഡ് ഐഡിയാസിന്‍റെ കോമഡി കലാവിരുന്നും മറ്റു കലാകാരന്മാരുടെ കരോക്കെ ഗാനമേളയും അരങ്ങേറി. മലയാള ടി.വി ചാനലിലൂടെ പ്രശസ്തയായ കൊച്ചു കലാകാരി മിസ്റ്റി മോളുടെ പാട്ടുകളും വളരെയേറെ ശ്രദ്ധപിടിച്ചുപറ്റി.

അതോടൊപ്പംതന്നെ മെെസൂരിലെ പ്രശസ്ത കാറ്ററേഴ്‌സ് ആയ ചേട്ടായീസ് ഒരുക്കിയ കൊതിയൂറുന്ന അമ്പതോളം വെജ് – നോണ്‍ വെജ് ഭക്ഷണ വിഭവങ്ങളും കുടുംബ സംഗമത്തിന്‍റെ മുഖ്യ ആകര്‍ഷണമായിരുന്നു. മെെസൂര്‍ മലയാളികളുടെ ഒത്തുകൂടലിൻ്റെ ആഘോഷമായ കുടുംബസംഗമത്തിന് ഏകദേശം രണ്ടായിരത്തിന് മുകളില്‍ ആൾക്കാർ പങ്കെടുത്തു.

Related Posts