അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ സിനിമാ മേഖലയിൽനിന്ന് അടക്കം നിരവധി പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് ഒരുമണി വരെ നീളും.
ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംസ്കാരം. സർക്കാരിന്റെ പൂർണ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്.