നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, തുറുപ്പുഗുലാൻ, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തുകയും വാൻ ഹിറ്റാവുകയും ചെയ്തിരുന്നു.
സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മമ്മൂട്ടി കുറിപ്പ് പങ്കുവച്ചത്. ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.