പ്രസവസമയത്ത് നവജാതശിശുവിൻ്റെ കൈയ്യൊടിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുഞ്ഞിൻ്റെ കുടുംബം രം​ഗത്തെത്തി. കക്കോട് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുഞ്ഞിൻ്റെ കൈയ്ക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈയ്യുടെ എല്ല് പൊട്ടിയതായാണ് വിവരം.

പ്രസവശേഷം ആശുപത്രി അധികൃതർ കുഞ്ഞിനെ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിൻ്റെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിൻ്റെ കൈയ്യിലെ പ്ലാസ്റ്റർ രണ്ടാം ദിവസം അഴിഞ്ഞുവീണതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ കോളേജ് പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

കുഞ്ഞിൻ്റെ വലത് കൈയ്യിലെ എല്ലാണ് പൊട്ടിയത്. കുട്ടി വേദനകൊണ്ട് കരഞ്ഞെെങ്കിലും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചെങ്കിലും അവരാരും തന്നെ ശ്രദ്ധിച്ചില്ലെന്നും കുഞ്ഞിൻ്റെ അമ്മ പറഞ്ഞു.

Related Posts