പി.പി. ദിവ്യക്കെതിരായ അഴിമതിയാരോപണങ്ങളിൽ വീണ്ടും വിജിലൻസ് അന്വേഷണത്തിന് കളമൊരുങ്ങുന്നു. മുൻപ് ദിവ്യക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുനഃപരിശോധിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി വിജിലൻസ് മേധാവിയിൽ നിന്ന് ആഭ്യന്തര വകുപ്പ് വിശദമായ വിവരങ്ങൾ തേടിയിട്ടുണ്ട്.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അന്വേഷണം നടന്നത്. ബിനാമി കമ്പനി വഴി ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ വഴിവിട്ട് സ്വന്തം ബിനാമി കമ്പനിക്ക് നൽകി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ട് കോടിയിലധികം രൂപയുടെ പദ്ധതികളിലാണ് അഴിമതി നടന്നതെന്ന് കണക്കുകൾ സഹിതം ഷമ്മാസ് പരാതിയിൽ ഉന്നയിച്ചിരുന്നു.

Related Posts