ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെമി പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിൻ്റെ യാക്കൂബ് മെൻസിക്കിനെയാണ് തോൽപ്പിച്ചത്.
നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സ്വരേവിൻ്റെ വിജയം. സ്കോർ 7-5, 6-2,3-6, 6-3.
ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ നേരിടും. സ്വരേവ് കരിയറിൽ രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിക്കുന്നത്. 2024ൽ താരം ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി.