അമേരിക്ക – ഇന്ത്യ വ്യാപാര കരാറിലെ ചർച്ചകള്‍ വൈകാതെ ധാരണയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം. വ്യാപാര രംഗത്ത് ഇന്ത്യ അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ തോതില്‍ ഇറക്കുമതി തീരുവ ചുമത്തി വർഷങ്ങളായി യുഎസിനെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന ട്രംപിൻ്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചില്ല.

ഇന്ത്യ, അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് 100 മുതല്‍ 200 ശതമാനം വരെ വലിയ തോതില്‍ തീരുവ ചുമത്തുമ്പോള്‍ തങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഒന്നും ഈടാക്കിയിരുന്നില്ലെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്.

Related Posts