താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സുരേഷ് ഗോപി. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…” എന്ന് അദ്ദേഹം പരിഹാസപൂർവ്വം കുറിച്ചു. തൻ്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്. തൻ്റെ പേരിലിറങ്ങുന്ന ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചു സമയങ്ങളായി പ്രചരിച്ചിരുന്ന രാജി വാർത്തകൾക്ക് വിരാമമായിരിക്കുകയാണ്. സത്യം എന്താണെന്ന് അറിയാൻ ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം ‘സിനിമ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Related Posts