നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. ഇന്നലെ രാത്രിയിൽ മലപ്പുറം കോഹിന്നൂരിൽ വച്ചുണ്ടായ അപകടത്തിൽ തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജഹാൻ എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിദാരുണ സംഭവമുണ്ടായത്.
മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.