വരുന്ന 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷത്തിന്റെ മുന്നോടിയായുള്ള മഴ വരും ദിവസങ്ങളിലും കേരളത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ബംഗാൾ ഉൾക്കടലിനും അറബിക്കടലിനു മുകളിലും മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ദിവസങ്ങളായി പലയിടത്തും മഴ ശക്തമായി തുടരുന്നത്.