കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 77.81 ആയിരുന്നു.
സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം.
വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
ഫലം അറിയാനുള്ള വെബ്സൈറ്റുകൾ;
results.digilocker.gov.in
results kite kerala.gov.in
nammudekeralam.kerala.gov.in
results.hse.kerala.gov.in