താരസംഘടനയായ ‘അമ്മ’യ്ക്കുളിലെ കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്.
എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. പറയാനുള്ള ജനറൽ ബോഡിയിൽ പറയുമെന്നും നടി വ്യക്തമാക്കി. അൻസിബ ഹസൻ ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. ടോമിനെതിരെ അൻസിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നീന ഭാരവാഹികൾക്ക് പരാതി നൽകിയത്.