മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. രാ​വി​ലെ 11.15 ന് ​സേ​വാ​തീ​ര്‍​ഥി​ൽ ആരംഭിച്ച കൂ​ടി​ക്കാ​ഴ്ചയിൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ഹാ​യ​വും ച​ര്‍​ച്ച​യായതായാണ് സൂചന. എ​യിം​സ്, റെ​യി​ല്‍​വെ വി​ക​സ​നം,മെ​ട്രോ, തു​റ​മു​ഖ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി.

കേ​ന്ദ്ര ​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്ന മുഖ്യമന്ത്രി നാളെ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെയും കാണും.

Related Posts