കേരള പോലീസിൻ്റെ ലഹരിക്കെതിരായ ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഈ ദുരന്തത്തില്‍ നിന്ന് പുതുതലമുറയെ സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണ് ലഹരിയെന്നും മന്ത്രി പറഞ്ഞു.

എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ൻ്റെ സമാപന സമ്മേളനം വെങ്ങാനൂര്‍ വിപിഎസ് മലങ്കര ആന്‍ഡ് ഗേള്‍സ് എച്ച്‌എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച്‌ വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പദ്ധതി ആരംഭിച്ചത്. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിൻ്റെ മുന്‍നിരയില്‍ എസ്പിസി കേഡറ്റുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts