പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു. 131ല്‍ 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. ബാക്കി വരുന്നവർക്ക് അടുത്ത ഘട്ടത്തില്‍ വിതരണം ചെയ്യും. നടന്‍ മമ്മൂട്ടി, ജസ്റ്റീസ് കെ.ടി. തോമസ്, കലാമണ്ഡലം വിമല മേനോന്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിങ്ങനെ കേരളത്തില്‍ നിന്ന് പത്മ പുരസ്കാരങ്ങൾക്ക് അര്‍ഹരായ മറ്റുള്ളവര്‍ക്ക് അടുത്ത ഘട്ടത്തിൽ പുരസ്കാരങ്ങൾ നല്‍കും.

Related Posts