കേരള സമാജം (R)കർണാടകയുടെ വാർഷിക പൊതുയോഗം ദിരാൻ പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. യോഗത്തിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂടാതെ 50 ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റിനും അംഗീകാരം നൽകി. ഇതിൽ 10 ലക്ഷം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികളായി എസ്. കെ. പിള്ള(സംസ്ഥാന പ്രസിഡണ്ട്) ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ് വൈസ് പ്രസിഡണ്ടുമാർ), ശ്രീകുമാർ (സെക്രട്ടറി), ഷിബു ഇ.ആർ (സെക്രട്ടറി, ലീഗൽ & സൊസൈറ്റി അഫേർസ്), യു.ഡി.നായർ (ട്രഷറർ), കെ.നടരാജൻ (ജോയിന്റ് സെക്രട്ടറി), രാഹുൽ (ജോയിന്റ് ട്രഷറർ), ശ്യാംകുമാർ, വി. എസ്. ജോഷി, മഞ്ജുനാഥ് എസ്, രാംലാൽ (അസിസ്റ്റന്റ് സെക്രട്ടറിമാർ), രാജേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി, കൾച്ചറൽ) തെരഞ്ഞെടുത്തു.

സംഘടനയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പ്രസിഡണ്ട് എസ്. കെ. പിള്ള അധ്യക്ഷത വഹിച്ചു.

Related Posts