പ്രധാനമന്ത്രി നരേ ന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു നിന്ന് 2 ജലാറ്റിൻ സ്‌റ്റിക കൾ കണ്ടെടുത്ത കേസിൽ എസ്.ഐ. എ.എസ്.ഐ അടക 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു‌. ബെംഗളൂരു സൗത്ത് എസ്‌പി ശ്രീനിവാസ് ഗൗഡയാണ് സസ്പെൻഡ് ചെയ്തത്. സ്ഫോടനത്തിനു ടൈമറായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് സർക്കീറ്റും സമീപത്തുനിന്നു കണ്ടെടുത്തിരുന്നു. സംഭവത്തിൽ എൻഐഎയും ആഭ്യന്തരസുരക്ഷാ വിഭാഗവും റോയുംതെളിവെടുപ്പു നടത്തിയിരുന്നു.

മെയ് 10ന് ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ മോദി എത്തുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ഇവ കണ്ടെത്തിയത്. വേദിയിൽ നിന്നു 3 കിലോ മീറ്റർ അകലെയായിരുന്നു ഇത്.

Related Posts