19-ാം സീ​സ​ണി​ലെ ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ടം ഇ​ന്നു സ​മാ​പി​ക്കു​ന്ന​തോ​ടെ ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​നം ആ​ര്‍​ക്കെ​ന്ന​തി​ല്‍ തീ​രു​മാ​നമാകും. ഇന്നത്തെ ആ​ദ്യപോ​രാ​ട്ട​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് അ​ഞ്ച് ത​വ​ണ ക​പ്പു​യ​ര്‍​ത്തി​യ പാ​ര​മ്പ​ര്യ​മു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ നേ​രി​ടും. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ 3.30നാ​ണ് ഈ ​മത്സരം.

ഇ​ന്നു മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ കീ​ഴ​ട​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ പ്ലേ ​ഓ​ഫി​ലെ ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​നം രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നു സ്വ​ന്ത​മാ​ക്കാം. നി​ല​വി​ല്‍ 13 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 പോ​യി​ന്‍റാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നു​ള്ള​ത്. ജ​യി​ച്ചാ​ല്‍ 16 പോ​യി​ന്‍റി​ല്‍ എ​ത്താം. പ്ലേ ​ഓ​ഫ് ഉ​ന്നം വ​ച്ചി​രി​ക്കു​ന്ന മ​റ്റെ​ല്ലാ ടീ​മി​ന്‍റെ​യും പ്ര​തീ​ക്ഷ അ​തോ​ടെ അ​സ്ത​മി​ക്കും.

കൊൽക്കത്തയ്ക്ക് പ്ലേഓഫിലെത്താൻ കാര്യങ്ങൾ കടുപ്പമാണ്. ഡൽഹിക്കെതിരേ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത‌്‌ 75 റൺസിനെങ്കിലും ജയിക്കുകയോ ഇനി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 180 റൺസാണ് വിജയലക്ഷ്യമെങ്കിൽ അത് 13 ഓവറിലെങ്കിലും മറികടന്നെങ്കിൽ മാത്രമേ കൊൽക്കത്തയ്ക്ക് സാധ്യതയുള്ളൂ. രാജസ്ഥാൻ തോറ്റാൽ മാത്രമേ കൊൽക്കത്തയ്ക്ക് ഈ കണക്കുകൾ കൊണ്ട് കാര്യമുള്ളൂ.

രാ​ത്രി 7.30ന് ​കോ​ല്‍​ക്ക​ത്ത​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് x ക്യാ​പ്പി​റ്റ​ല്‍​സ് പോ​രാ​ട്ടം. ലീ​ഗ് ടേ​ബി​ളി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളിൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു, മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ്, സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് എന്നീ ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍. ഈ ​മൂ​ന്നു ടീ​മും പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

Related Posts