കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു-കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സിൽ യാത്രക്കാർ കുറഞ്ഞതോടെ സർവീസ് നിർത്തലാക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ സർവീസ് ആരംഭിച്ചത്. മലയാളി കൂട്ടായ്മകളുടെ ശ്രമഫലമായിട്ടാണ് ഹൊസൂരിൽ നിന്ന് കേരള ആർടിസി നേരിട്ട് ബസ് സർവീസ് തുടങ്ങിയത്. ഹൊസൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബസ് ബെംഗളൂരുവിലേക്കു നീട്ടിയെങ്കിലും വരുമാനത്തിൽ കാര്യമായ മാറ്റം വന്നില്ല.
സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയായിരുന്നു വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ്. ഹൊസൂർ മുനിസിപ്പൽ ടെർമിനലിലെത്തുന്ന ബസിന് അവിടെ നിന്ന് ഓൺലൈൻ റിസർവേഷൻ സൗകര്യവും ഉണ്ടായിരുന്നു.