വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. മാധ്യമങ്ങളിലൂടെ മകനെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല എന്നാണറിയുന്നത്.
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.