പുതിയ സർക്കാരിൻ്റെ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നതിൻ്റെ തെളിവാണെന്ന് കെ എൻ ബാലഗോപാൽ. ഖജനാവ് കാലിയാണെന്ന് പറഞ്ഞവരാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് കെ എൻ ബാലഗോപാൽ മാധ്യങ്ങളോട് പ്രതികരിച്ചു. ആശാ വർക്കർമാർക്ക് 3000 പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 21,000 നൽകുമെന്ന് പറഞ്ഞത് നടപ്പാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പടെയുള്ള എൽഡിഎഫ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴത്തെ സർക്കാരിന് എൽഡിഎഫ് ക്രിയാത്മകമായ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷത്തായിരുന യുഡിഎഫ് ബഹീഷ്കരിച്ചിരുന്നു.