വർത്തൂർ മലയാളി അസോസിയേഷൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി “Modern AI” എന്ന പേരിൽ ഒരു ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിശീലന പരിപാടി സംഘടിപ്പിച്ചു. VMA CSR ടീമിൻ്റെ ആഭിമുഖ്യത്തിൽ മെയ് 9നും 16നും ഈ പരിശീലന സെഷനുകൾ നടത്തി.
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന AI സാങ്കേതികവിദ്യയെ കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയും, അതിൻ്റെ പ്രായോഗിക ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിശീലനത്തിൻ്റെ മുഖ്യ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുത്തവർക്ക് AIയുടെ അടിസ്ഥാന ആശയങ്ങൾ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ചാറ്റ്ബോട്ടുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക അറിവുകൾ ലഭിച്ചു. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Ciscoയുടെ സർട്ടിഫിക്കേഷൻ നേടാനുള്ള അവസരവും ഒരുക്കിയിരുന്നു.
ITKrafts-ൽ നിന്നുള്ള ജോസഫ് സിബിച്ചായൻ ആണ് പരിശീലനം നയിച്ചത്. അദ്ദേഹത്തിൻ്റെ അറിവും അനുഭവസമ്പത്തും പങ്കുവെച്ചതിലൂടെ പങ്കെടുത്തവർക്ക് മികച്ച പഠനാനുഭവം ലഭിച്ചു. ഇത്തരം ഗുണമേന്മയുള്ള പരിശീലന പരിപാടികൾ വഴി സമൂഹത്തിൻ്റെ ജീവിതനില മെച്ചപ്പെടുത്താൻ VMA പ്രതിജ്ഞാബദ്ധമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പരിശീലനം AI ലോകത്തെക്കുറിച്ചുള്ള നവീന അറിവുകൾ കൈവരിക്കാൻ സഹായകമായി.