ഇന്ത്യയിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിർണ്ണായകമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ്, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിർണ്ണായക ഉത്തരവ്.

തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. കോളേജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാനും സുപ്രീം കോടതി വിസ്സമ്മതിച്ചു.

Related Posts