കണ്ണൂരിൽ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരൻ മരിച്ചു. അ​ഴീ​ക്കോ​ട് പു​ന്ന​ക്ക​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന്ന​ക്ക​പ്പാ​റ കു​ഞ്ഞി​കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ അ​മാ​നാ​ണ് മ​രി​ച്ച​ത്.

കോൺഗ്രസ് പ്രവർത്തകർ പുന്നക്കപ്പാറയിൽ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാക്കിവന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചശേഷം പ്രവർത്തകർ പിരിഞ്ഞു പോവുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കമെടുത്ത് പൊട്ടിക്കുമ്പോഴായിരുന്നു അപകടം.

ഒരു പടക്കം കുട്ടിയുടെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കുപറ്റി.

Related Posts