വയനാട് വൈത്തിരിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഭാര്യ സിജിയെയും മകൻ അഭിയെയും ഉടൻ തന്നെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. മൃതദേഹങ്ങൾ ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Posts