ഇടുക്കി കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫ് (31) ആണ് മരിച്ചത്.
ക്രാഷ് ബാരിയറിൽ കാർ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽനിന്ന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങും വഴി രാത്രിയിൽ ആണ് അപകടം സംഭവിച്ചത്.
അമിതവേഗത്തിൽ എത്തിയ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സെൻ്റ് ജോൺസ് ആശുപത്രിയിൽ ആണ്.