താ​ര സം​ഘ​ട​നയായ അ​മ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന്. അ​മ്മ​യു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട​തു​മാ​യ ബ​ന്ധ​പ്പെട്ടാണ് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേരുന്നത്. അ​മ്മ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കി​യ​ത്.

അ​കാ​ര​ണ​മാ​യി ത​ന്നെ പി​രി​ച്ചു​വി​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി തൊ​ഴി​ൽ വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും സ​മീ​പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല. യു​വ​തി​ക്ക് പി​ന്നാ​ലെ ഓ​ഫീ​സി​ലെ സെ​ക്യൂ​രു​റ്റി ജീ​വ​ന​ക്കാ​ര​നും നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് വി​വ​രം.

Related Posts