കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. സംഘത്തിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.കോതമംഗലം ബസേലിയോസ് ദന്തൽ കോളജ് വിദ്യാർഥികളാണിവർ.
അവധി ദിവസമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. ഇടമലയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്ക് എത്തുന്നത്.