ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
“ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കോൺസുലേറ്റ് കപ്പൽ ഉടമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.