ഐ​പി​എ​ൽ 2026ലെ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 9 റ​ൺ​സി​നാ​ണ് ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​. സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ​യും മികച്ച ബൗ​ളിം​ഗ് കാ​ഴ്ച​വെ​ച്ച പ്രി​ൻ​സ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ല​ക്നൗ​വി​നെ വിജയത്തിലേക്ക് നയിച്ചത്.
‌
മ​ഴ കാ​ര​ണം19 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നൗ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സ് നേ​ടി. 56 പ​ന്തി​ൽ 111 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷും 38 റൺസ് നേടിയ നി​ക്കോ​ളാ​സ് പു​രാനും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ റി​ഷ​ഭ് പ​ന്തും (10 പ​ന്തി​ൽ 32*) മികച്ച സ്കോർ നേടാൻ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. മ​ഴ നി​യ​മ​പ്ര​കാ​രം ആ​ർ​സി​ബി​യു​ടെ വി​ജ​യ​ല​ക്ഷ്യം 19 ഓ​വ​റി​ൽ 213 റ​ൺ​സാ​യി നി​ശ്ച​യി​ച്ചു.

കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​യുടെ വി​രാ​ട് കോ​ലി​യും (0) ജേ​ക്ക​ബ് ബേ​ഥ​ലി​നും (4) വേ​ഗ​ത്തി​ൽ പു​റ​ത്താ​യ​തോ​ടെ ആ​ർ​സി​ബി പ്ര​തി​രോ​ധ​ത്തി​ലാ​യി. 31 പ​ന്തി​ൽ 61 റ​ൺ​സെ​ടു​ത്ത ര​ജ​ത് പാ​ട്ടീ​ദാ​ർ ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടിം ​ഡേ​വി​ഡ് (40), ക്രു​നാ​ൽ പാ​ണ്ഡ്യ (28), റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ് (23) എ​ന്നി​വ​ർ ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ന് 9 റ​ൺ​സ് അ​ക​ലെ പൊ​രു​തി​വീ​ണു.
മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത പ്രി​ൻ​സ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദു​മാ​ണ് ആ​ർ​സി​ബി​യു​ടെ റ​ൺ​വേ​ട്ട​യ്ക്ക് ത​ട​യി​ട്ട​ത്.

Related Posts