തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചു. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റെടുക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി യുഡിഎഫ് മൂന്നാം ഊഴമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എൻഡിഎ ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് നേടി. എൽഡിഎഫ്- 34, യുഡിഎഫ്-104, എൻഡിഎ- 3 എന്നതാണ് സീറ്റ് നില.

Related Posts