നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.
നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയവാർത്തകൾ ആഘോഷമാക്കാൻ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനത്ത് വലിയ പന്തൽ ഒരുങ്ങിക്കഴിഞ്ഞു. ഫലം പുറത്തുവരുമ്പോൾ പ്രവർത്തകർ കൂട്ടമായി എത്താൻ സാധ്യതയുള്ളതിനാൽ ഇന്ദിരാ ഭവനിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. എൺപതിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ