കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കണ്ണൂർ കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് ഡിജിപിയുടെ തീരുമാനം. കണ്ണൂർ എ സി പി യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇതാണ് ഇപ്പോൾ ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുന്നത്.
അധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായ ജാതി അധിക്ഷേപവും മാനസീക സമ്മർദ്ദവുമാണ് നിതിൻ രാജ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റാരോപിതയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കേസിൽ മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.