നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മ മേരിക്കുട്ടിയേയും സഹോദരൻ റെജിയേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ മൊഴി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഇരുവരെയും കൊലപ്പെടുത്താൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പതു മുതലാണ് നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് പുരയിടത്തിൽ നടത്തിയ തെരച്ചിലിൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.